ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒഡിഷയെ തകർത്ത് ഗോവ

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ഗോവ.  ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഗോര്‍ അംഗൂളോ നേടിയ ഗോളിലാണ് ഗോവ ജയിച്ചു കയറിയത്. ഗോവയുടെ ആക്രമണങ്ങളെ ആദ്യപകുതിയിലുടനീളം ചെറുത്തു നിന്ന ഗോവക്ക് പക്ഷെ ആദ്യ പകുതിയുടെ അധികസമയത്ത് പിഴച്ചു. പതിനാലാം മിനിറ്റിലും പതിനേഴാം മിനിറ്റിലും ലഭിച്ച അവസരങ്ങള്‍ പാഴാക്കിയശേഷമായിരുന്നു അംഗൂളോയുടെ വിജയഗോള്‍ പിറന്നത്.

സീസണില്‍ അംഗൂളോയുടെ ആറാം ഗോളാണിത്. ഒഡീഷ ഗോള്‍കീപ്പര്‍ അര്‍ഷദീപ് സിംഗിന്‍റെ മികവാണ് ഗോവയെ ഒരു ഗോളില്‍ പിടിച്ചു നിര്‍ത്തിയത്. ഗോവയുടെ ഗോളെന്നുറച്ച അഞ്ചോളം അവസരങ്ങളാണ് അര്‍ഷദീപ് തടഞ്ഞിട്ടത്. ജയത്തോടെ എട്ടു പോയന്‍റുമായി ഗോവ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോല്‍ ഒഡീഷ പത്താം സ്ഥാനത്ത് തുടരുന്നു.

Top