മത്സ്യത്തിന് വില ഉയരുന്നു ; കയറ്റുമതി നിരോധിക്കാനൊരുങ്ങി ഗോവ

പനാജി: മത്സ്യക്കയറ്റുമതി ഗോവയിൽ നിരോധിക്കാനൊരുങ്ങുന്നു.

മത്സ്യത്തിന് വില ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഫിഷറീസ് മന്ത്രി വിനോദ് പാലിയെങ്കാര്‍ ചപ്പോറ കോട്ടയില്‍ സന്ദര്‍ശനം നടത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗോവയിലുള്ളവര്‍ക്ക് മീന്‍ ലഭിക്കുന്നില്ല അതിനാല്‍ കയറ്റുമതി നിരോധിക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധന വ്യവസായങ്ങള്‍ക്ക് സബ്‌സിഡികള്‍ നല്‍കുന്നുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് വിലയില്‍ കാര്യമായ നേട്ടം ലഭിക്കുന്നില്ലായെന്നും, മത്സ്യങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യപ്പെടുകയാണെന്നും പാലിയെങ്കാര്‍ വ്യക്തമാക്കി.

Top