goa congress mla resigned

പനാജി: ഗോവയില്‍ ഒരു കോണ്‍ഗ്രസ്സ് എംഎല്‍എ രാജി പ്രഖ്യാപിച്ചു.

സാവിയോ റോഡ്രിഗസ് ആണ് പാര്‍ട്ടി വിടുന്നത്. രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാവിയോ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന കോണ്‍ഗ്രസ് എംഎല്‍എ വിശ്വജിത്ത് റാണ പാര്‍ട്ടിയില്‍നിന്ന് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. എംഎല്‍എ സ്ഥാനവും ഇയാള്‍ രാജിവച്ചു.

വിശ്വാസവോട്ടെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 22 പേരുടെ പിന്തുണയാണു പരീക്കര്‍ നേടിയത്. എന്നാല്‍ 17 പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസിന് റാണ സഭയില്‍നിന്നു പുറത്തുപോയതോടെ 16 വോട്ടാണ് ലഭിച്ചത്.

Top