പൗരത്വ ഭേദഗതി നിയമം; ബിജെപിയില്‍ നിന്ന് വീണ്ടും എതിര്‍ ശബ്ദം, നിയമം നടപ്പാക്കില്ലെന്ന് ഗോവ

പനാജി: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ടതില്ല, കാരണം ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും ഗോവയില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.

ഗോവയിലുള്ള താമസക്കാരെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ല. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് കയ്യിലുള്ളവര്‍ക്ക് അത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലേക്ക് നിയമപരമായി മാറ്റാന്‍ സാധിക്കുമെന്നും പ്രമോദ് സാവന്ത് ഉറപ്പ് നല്‍കി.

ഗോവയിലുള്ള പോര്‍ച്ചുഗീസുകാരെ നിയമം എത്തരത്തിലാണ് ബാധിക്കുകയെന്ന് ബിജെപി നയിക്കുന്ന ഗോവന്‍ സര്‍ക്കാര്‍ വിശദമാക്കണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്. പോര്‍ച്ചുഗീസ് വേരുകള്‍ ഉപയോഗിച്ച് ഏകദേശം 30000 ഗോവന്‍ സ്വദേശികള്‍ ലണ്ടനില്‍ താമസിക്കുന്നുവെന്നാണ് കണക്കുകള്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യവ്യാപകമായി നടക്കുന്നത്.

Top