ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു ; ഇ​ന്ന് രാ​ത്രി സ​ത്യ​പ്ര​തി​ജ്ഞ​

പനാജി : അന്തരിച്ച മനോഹര്‍ പരീക്കറിന് പകരം ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവയില്‍ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് രാത്രി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നു സൂചന. അതേസമയം രണ്ടു ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്തി സ്ഥാനം നല്‍കും.

പുതിയ ഗോവ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ നടക്കുമെന്നാണ് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍കര്‍ മാധ്യമങ്ങളോടു പറഞ്ഞിരിക്കുന്നത്.

മ​നോ​ഹ​ര്‍ പ​രീ​ക്ക​റു​ടെ മ​ര​ണ​ത്തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ഗോ​വ​യി​ല്‍ അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ ക​രു​നീ​ക്ക​ങ്ങ​ളു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളായ എം ജി പിയും ജി എഫ് പിയുമായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാനെ, എം.ജി.പി ചീഫ് സുധിന്‍ ദവലികാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം വരെ പ്രമോദ് സാവന്തിന്റെ കൂടെ പരിഗണിച്ചിരുന്നത്.

നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​യ ദി​ഗം​ബ​ര്‍ കാ​മ​ത്തി​നെ പാ​ര്‍​ട്ടി​യി​ലെ​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ന്‍ ബി​ജെ​പി നീ​ക്കം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും താ​ന്‍ കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മാ​ണെ​ന്നും കാ​മ​ത്ത് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Top