ഗോ സീറോ മൊബിലിറ്റി ബൈക്കുകള്‍ ഇന്ത്യയില്‍ സജീവമാകുന്നു

ബ്രിട്ടീഷ് വൈദ്യുത ബൈക്ക് നിര്‍മ്മാതാക്കളായ ഗോ സീറൊ മൊബിലിറ്റി ഇന്ത്യയിലും സജിവമാകുന്നു. കമ്പനി തുടക്കത്തില്‍ ഇന്ത്യയിലെത്തിച്ച വണ്‍, മൈല്‍ എന്നിവയ്ക്കു പുറമേയാണ് ഗോ സീറൊ മൈലിലുള്ള 300 വാട്ട് അവര്‍ ബാറ്ററിയുടെ പുതിയ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങുന്നത്.

കീര്‍ത്തി സോളാറുമായി സഹകരിച്ചാണ് ഗോ സീറൊ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യ വര്‍ഷം 3,000 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. അഞ്ചു വര്‍ഷത്തിനകം വില്‍പ്പന മുക്കാല്‍ ലക്ഷം യൂണിറ്റായി ഉയരുമെന്നാണ് അധികൃതരുടെ വാദം. ഇതു കൂടാതെ, ‘ഡെലിവര്‍’, ‘വണ്‍ ഡബ്ല്യു’, ‘സീറൊ സ്മാര്‍ട്’ എന്നീ മോഡലുകളും ഇന്ത്യയിലും യു കെയിലും യൂറോപ്പിലുമൊക്കെ അവതരിപ്പിക്കാന്‍ ഗോ സീറൊ തയ്യാറെടുക്കുന്നുണ്ട്. വരും മാസങ്ങളില്‍ തന്നെ ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹട്ടി നഗരങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും. രണ്ടു വര്‍ഷത്തിനകം 18 ഔട്ട് ലെറ്റുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം.

Top