പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടി ഗള്‍ഫിലേക്ക് ; കൊച്ചി വിമാനത്താവളത്തില്‍ വച്ച് യുവതികളെ പിടികൂടി

കൊച്ചി: പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് യുവതികള്‍ പിടിയില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് യുവതികളെ പിടി കൂടിയത്. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. മസ്‌കറ്റിലേക്ക് പോകാനാണ് ഇരുവരും വിമാനത്താവളത്തില്‍ എത്തിയത്. ഇവരുടെ കൈയ്യില്‍ വിസിറ്റിംഗ് വിസയാണ് ഉണ്ടായിരുന്നത്.

പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന കുവൈത്ത് വിസയുടെ മുകളില്‍ റദ്ദാക്കിയ മറ്റൊരു വിസ സ്റ്റിക്കര്‍ ഒട്ടിച്ചതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരുവരെയും എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യും.

Top