ഈ സന്ദര്‍ശനം വെറും പ്രഹസനം; ട്രംപിന് ഗോബാക്ക് വിളിച്ച് ട്വിറ്റര്‍

ന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ ഗോ ബാക്ക് വിളിച്ച് ട്വിറ്റര്‍. go back trump എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡ്.

ട്രംപിനായി മിനുട്ടില്‍ 55 ലക്ഷമാണ് ഇന്ത്യ ചെലവഴിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം വെറും അനാവശ്യമാണെന്നും ഇന്ത്യയുടെ പണമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും ചില ട്വീറ്റുകള്‍ ആരോപിക്കുന്നു.

കറുത്ത നിയമത്തിനെതിരെ ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ടത് ഞങ്ങളെയാണ്, എന്നാല്‍ മോദി ട്രംപിനെ സ്വീകരിക്കാനുള്ള തെരക്കിലാണെന്ന് മറ്റൊരാള്‍ ആരോപിക്കുന്നു.

അമേരിക്കയിലെയും റഷ്യയിലേതുമടക്കം പല ലോക നേതാക്കളും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാത്ത ആവേശവും ആരവങ്ങളും ഇന്ന് ട്രംപിന്റെ സന്ദര്‍ശനത്തിന് എന്തിനാണെന്നാണ് ട്വിറ്ററിലൂടെ ആളുകള്‍ ചോദിക്കുന്നത്.

Top