Go back to India or we’ll hack you to death: IS issues threat to Hindus in Bangladesh

isis

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഇന്ത്യയിലേക്കു മടങ്ങിപ്പോകാന്‍ ഐഎസ് മുന്നറിയിപ്പ്. മടങ്ങിപ്പോയില്ലെങ്കില്‍ ജീവനു ഭീഷണിയുണ്ടാകുമെന്നും ഐഎസ് മുന്നറിയിപ്പ് നല്‍കുന്നു.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായിരുന്നു. ഇതിനു പിന്നില്‍ ഐഎസാണെന്നു സൂചന ലഭിച്ചിരുന്നെങ്കിലും ഇത് ആദ്യമായാണ് ഐഎസ് പരസ്യ ഭീഷണിയുമായി രംഗത്തെത്തുന്നത്.

ബംഗ്ലാദേശ് മുസ്‌ലികള്‍ക്കുള്ളതാണെന്നും ഇന്ത്യയിലേക്കു മടങ്ങിപ്പോയില്ലെങ്കില്‍ ഈ മാസം 20നും 30നും ഇടയില്‍ കൊല്ലപ്പെടുമെന്നും ബംഗ്ലാദേശ് ജനങ്ങള്‍ക്കെഴുതിയ കത്തില്‍ ഐഎസ് ഭീഷണി മുഴക്കുന്നു.

ബംഗ്ലാദേശില്‍ സജീവമല്ലാത്ത നിരവധി ഭീകരസംഘടനകളില്‍നിന്ന് ഐഎസ് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതായി സൂചന ലഭിച്ചിട്ടുണ്ടൈന്ന് ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Top