മലയാളികള്‍ക്ക് വമ്പന്‍ ഓഫറുമായി ഗോ എയര്‍ . .

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍​ക്ക് ടി​ക്ക​റ്റ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച്‌ ഗോ ​എ‍​യ​ര്‍. ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 1,099 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 4,999 രൂപയ്ക്കും തുടങ്ങും. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് നാല് വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക.

കണ്ണൂര്‍ -ബാംഗ്ലൂര്‍ യാത്രയ്ക്ക് 1,999 രൂപയ്ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 3,399 രൂപയ്ക്ക് യാത്ര ചെയ്യാം. അഹമ്മദാബാദ് – കൊച്ചി യാത്രയ്ക്ക് 2,499 രൂപയാണ് ടിക്കറ്റ് നിരക്ക്. വിശദമായ വിവരങ്ങളും ടിക്കറ്റ് ബുക്ക് ചെയ്യാനും ഗോ എയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ goair.in ലഭിക്കും.

Top