വാ​ര്‍​ഷി​കാ​ഘോ​ഷം ; പ്ര​ത്യേ​ക നി​ര​ക്കു​ക​ളു​മാ​യി ഗോ ​എ​യ​ര്‍

go-air-flight

കൊച്ചി : ഗോ എയറിന്റെ സര്‍വീസുള്ള 33 സ്ഥലങ്ങളിലേക്കും ഇനിമുതല്‍ പ്രത്യേക നിരക്കുകള്‍. ഗോ എയര്‍ 14 -ാം വാര്‍ഷികത്തോടനുബന്ധിച്ചു 14 എന്ന അക്കത്തില്‍ അവസാനിക്കുന്ന നിരക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 13 മുതല്‍ 31 വരെയുള്ള യാത്രകള്‍ക്ക് ഇന്നു വരെ ടിക്കറ്റ് ബുക്കു ചെയ്യുന്നവര്‍ക്കാണ് പ്രത്യേക നിരക്കിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക.

ആഭ്യന്തര റൂട്ടുകളില്‍ കൊച്ചിയില്‍ നിന്നുള്ള നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ക്കു 1914 രൂപയാണ് നിരക്ക്. മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഈ നിരക്ക് ലഭിക്കുക. പ്രയാസങ്ങളില്ലാത്ത യാത്രാനുഭവം നല്‍കുന്നതിനായി പുതിയ സിറ്റി ചെക്ക്-ഇന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ന്യൂഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് ചെക്ക്-ഇന്‍ സൗകര്യം.

എല്ലാ മാസവും ഓരോ എയര്‍ക്രാഫ്റ്റ് വീതം പുതുതായി ചേര്‍ക്കുക എന്ന ഗോ എയര്‍ പ്ലാനിന്റെ ഭാഗമായി എ320 നിയോ എയര്‍ക്രാഫ്റ്റ് ഗോ എയര്‍ നിരയിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Top