റിപബ്ലിക്ക് ദിന സ്‌പെഷ്യല്‍ ഓഫര്‍ ; ഗോ എയര്‍ യാത്രാ നിരക്കില്‍ ഇളവ്

GO AIR

കൊച്ചി: റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ഗോ എയര്‍ നിരക്കില്‍ ഇളവ് പ്രഖ്യപിച്ചു. 2018 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇളവ് ലഭ്യമാകുക. 826 രുപ മുതലാണ് നിരക്കുകള്‍ പുതുക്കിയിരിക്കുന്നത്.

ജനുവരി 24 മുതല്‍ 28 വരെ കുറഞ്ഞ ഇളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ കുട്ടികള്‍ക്ക് ഇളവ് ലഭിക്കില്ല. കൂടാതെ ഗ്രൂപ് ഡിസ്‌കൗണ്ടും ലഭ്യമല്ല. ബുക്കിങ്ങ് കാന്‍സലേഷനും റീബുക്കിങ്ങും ഓഫറില്‍ സാധ്യമാണ്.

ഗോ എയര്‍ വെബ് സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഓഫര്‍ ലഭിക്കും. സൂം കാര്‍ സൈറ്റില്‍ നിന്നും 1200 രൂപയുടെ വൗച്ചറും, ലെന്‍സ്‌കാര്‍ട്ടില്‍ നിന്നും 1000 രൂപയുടെ വൗച്ചര്‍, പേടിഎം വഴി 250 രൂപ കാഷ് ബാക്കും, ഗോഎയര്‍ മൊബൈല്‍ ആപ്പ് നിന്നും 10 ശതമാനം ഡിസ്‌കൗണ്ടുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Top