ജനറൽ മോട്ടോർസ് ഹമ്മർ ഇവി ഒക്ടോബർ 20 ന് അവതരിപ്പിക്കും

മ്മറിനെ വീണ്ടും ലോകത്തിന് അവതരിപ്പിക്കാൻ സജ്ജമായിരിക്കുകയാണ് ജനറൽ മോട്ടോർസ്. എന്നാൽ ഒരു ഇലക്ട്രിക് പതിപ്പിലായിരിക്കും ഹമ്മർ എത്തുക. പുതിയ ഹമ്മർ ഇവിയുടെ ഔദ്യോഗിക അനാച്ഛാദനം ഒക്ടോബർ 20ന് നടക്കും. GMC ഹമ്മർ ഇവിക്ക് ഫ്രണ്ട്, റിയർ ഫെൻഡറുകൾ ഉൾപ്പടെ മസ്കുലർ ഡിസൈൻ ഉണ്ടാകും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബോണറ്റ് താരതമ്യേന ചെറുതാണ്. എന്നാൽ വിൻഡ്‌ഷീൽഡ് വളരെ കുത്തനെയുള്ളതാണ്.

ചരിഞ്ഞ C-പില്ലറുകൾ, നോബിൾ ടയറുകളുള്ള ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, റെയിലുകൾ ഇല്ലാതെ പരന്ന റൂഫ്, ഒരു വലിയ ഗ്ലാസ് ഏരിയ, ഒരു ചെറിയ ലോഡിംഗ് ബെഡ് എന്നിവയെല്ലാം പുതിയ ഇവിയ്ക്കായി കമ്പനി മുമ്പ് ഇറക്കിയ വീഡിയോ ടീസറിൽ കാണാം. ബാറ്ററി സവിശേഷതകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹമ്മർ ഇവിയുടെ പവർട്രെയിൻ പരമാവധി 1000 bhp കരുത്തും 15,574 Nm torque ഉം സൃഷ്ടിക്കുന്നു.

വരാനിരിക്കുന്ന ഇലക്ട്രിക് ഹമ്മർ ഒരു ഫോർ-വീൽ ഡ്രൈവ് വാഹനമായിരിക്കും, കൂടാതെ ഒരു ‘ക്രാബ് മോഡ്’ വാഹനത്തിലുണ്ടായിരിക്കും. ഈ ക്രാബ് മോഡ് വാഹനത്തിന്റെ വശങ്ങളിലേക്ക് നീക്കാൻ അനുവദിക്കും. അടുത്ത വർഷം അവസാനത്തോടെ GMC ഹമ്മർ‌ ഇവിയുടെ ഉൽപ്പാദനം ആരംഭിച്ചേക്കും. ഇലക്ട്രിക് പിക്കപ്പിനുള്ള ബുക്കിംഗ് അതിന്റെ അനാച്ഛാദന ദിവസം മുതൽ ആരംഭിക്കും. യുഎസ് വിപണിയിലെത്തിയ ഉടൻ തന്നെ ഹമ്മർ ഇവി ഏതാനും അന്താരാഷ്ട്ര വിപണികളിലും അവതരിപ്പിക്കും. പുതിയ ഹമ്മർ ഇവി ഒക്ടോബർ 20 -ന് MLB 2020 വേൾഡ് സീരീസ്, യു‌എസ്‌എയുടെ ‘ദി വോയ്‌സ്’ പതിപ്പ് ഉൾപ്പെടെ ഒന്നിലധികം മാധ്യമങ്ങൾ വഴി ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും.

Top