ഐക്കണിക്ക് ഹമ്മര്‍ ബ്രാന്‍ഡിനെ തിരികെയെത്തിക്കാന്‍ ജനറല്‍ മോട്ടോഴ്സ്

ഐക്കണിക്ക് ഹമ്മര്‍ ബ്രാന്‍ഡിനെ തിരികെയെത്തിക്കാന്‍ ജനറല്‍ മോട്ടോഴ്സ്. പൂര്‍ണ ഇലക്ട്രിക്ക് ഹമ്മര്‍ ആയി ജിഎംസി ബ്രാന്‍ഡിന് കീഴില്‍ എത്തുന്ന വാഹനത്തിന്റെ ഔദ്യോഗിക അവതരണം കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് വൈകുകയാണ്. പുതിയ ഹമ്മര്‍ എംഎല്‍ബി 2020 വേള്‍ഡ് സീരീസ് ഒക്ടോബര്‍ 20 -ന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ജനറല്‍ മോട്ടോഴ്സിന്‌റെ രണ്ട് പുതിയ ഹമ്മര്‍ മോഡലുകളുടെ പ്രൊഫൈലുകള്‍ കാണിക്കുന്ന ടീസര്‍ വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. ഇതിലൂടെ ഇലക്ട്രിക് മോട്ടോറുകളുടെ മാച്ചിംഗ്, അതുപോലെ തന്നെ അള്‍ട്ടിയം ബാറ്ററിയുടെ നിര്‍മാണവും വാഹനത്തിന്റെ ബോഡി മോഡലിംഗും വ്യക്തമായിരുന്നു.

ഹമ്മറിന്റെ പേര് ഉള്‍ക്കൊള്ളുന്ന അക്ഷരങ്ങള്‍, കൂടാതെ പൂര്‍ണ എല്‍ഇഡി ഹെഡ്ലൈറ്റുകളും മുന്‍വശത്ത് ഉണ്ട്. ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍ ഉള്‍പ്പടെ മസ്‌കുലര്‍ ഡിസൈന്‍ ഏങഇ ഹമ്മര്‍ ഇവിക്ക് ഉണ്ടാകും. കുത്തനെയുള്ള വിന്‍ഡ്ഷീല്‍ഡ്, ബോണറ്റ് ചെറുതായാണ് ബോഡിയുടെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തോന്നുക. റൂഫില്‍ ഘടിപ്പിച്ച സ്പോയിലര്‍, നോബിള്‍ ടയറുകളുള്ള ഡ്യുവല്‍-ടോണ്‍ അലോയി വീലുകള്‍, ചരിഞ്ഞ ഇപില്ലറുകള്‍, റെയിലുകള്‍ ഇല്ലാതെ പരന്ന റൂഫ്, ഒരു വലിയ ഗ്ലാസ് ഏരിയ, ഒരു ചെറിയ ലോഡിംഗ് ബെഡ് എന്നിവയും ടീസറിലൂടെ വ്യക്തമാകുന്നു.

അവതരണ വേളയില്‍ മാത്രമേ ഹമ്മര്‍ ഇവിയുടെ സൈസ്, വില, റേഞ്ച് എന്നീ വിവരങ്ങള്‍ പ്രഖ്യാപിക്കൂ. വളരെ കുറഞ്ഞ മലിനീകരണ തോത് മാത്രമായിരിക്കും ഇലക്ട്രിക് ഹമ്മറിനുണ്ടാകുകയെന്ന് ജനറല്‍ മോട്ടോഴ്സ് വ്യക്തമാക്കുന്നു.

Top