വിൻഡോസ് 10 ; മെയിലുകൾ അപ്രത്യക്ഷമാകുന്നു എന്ന് പരാതി

വിൻഡോസ് 10 ഉപയോക്താക്കൾക്ക് ജി മെയിലിലെ ഇമെയിലുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുവെന്ന് പരാതി. സന്ദേശങ്ങൾ സ്പാം ഫോൾഡറിലേക്ക് മാറുന്നുവെന്നാണ് മറ്റുചിലരുടെ പരാതി.

മറ്റൊരാൾക്ക് അയക്കുന്ന ഇമെയിലുകളും സെന്റ് ഫോൾഡറിലേക്ക് മാറാതെ അപ്രത്യക്ഷമാവുന്നതായും ഉപയോക്താക്കൾ പരാതി പറയുന്നു.

ഈ ഇമെയിലുകൾ ജിമെയിലിന്റെ വെബ് പതിപ്പിൽ നിന്നും അപ്രത്യക്ഷമാവുന്നുണ്ടെന്നും ചിലർ പറയുന്നു. ഇമെയിലുകൾ ജിമെയിലിൽ നിന്നും പൂർണമായും നീക്കം ചെയ്യപ്പെടുകയാണ്. ചിലയാളുകൾക്ക് അയച്ച ഇമെയിലുകൾ നേരെ പോകുന്നത് സ്പാം ഫോൾഡറിലേക്കാണ്.

മെയിൽ ആപ്ലിക്കേഷൻ തകർന്നുവെന്ന് നിരവധി ഉപയോക്താക്കൾ അവകാശപ്പെട്ടു, എന്നാൽ മൈക്രോസോഫ്റ്റ് ഇതുവരെയും ഔദ്യോഗിക പ്രസ്താവനകളൊന്നും നൽകിയിട്ടില്ല.

അതേസമയം ഇത് തങ്ങളുടെ പ്രശ്നമല്ലെന്നാണ് ഗൂഗിൾ പറയുന്നത്. ഏറ്റവും പുതിയ വിൻഡോസ് 10 പതിപ്പിലെ മെയിൽ ആപ്പിലുള്ള ജിമെയിൽ സെറ്റിങ്സ് തകരാറിലാവുന്നതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

Top