ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ ജി.എം.സരൂരിക്ക് നോട്ടീസ്

ശ്രീനഗര്‍ : കിഷ്ത്വാര്‍ തീവ്രവാദ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകണമെന്നറിയിച്ച് ജി.എം. സരൂരിക്ക് നോട്ടീസയച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മന്ത്രിയുമാണ് ജി.എം.സരൂരി.

അതേസമയം താന്‍ മതേതര പാര്‍ട്ടിയിലെ അംഗമാണെന്നും ഈ കേസുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും സരൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിഷ്ത്വാരില്‍ ജഹാംഗീര്‍ മൊഹദ് അമിന്‍ ബട്ട് എന്ന തീവ്രവാദി പേര് മാറി ജഹാംഗീര് സരൂരിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതാണ് ദേശീയ അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും സരൂരി പറഞ്ഞു.

നേരത്തെ കിഷ്ത്വാര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിബ്-ഉള്‍-മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ സരൂരിന്റെ സഹോദരന്റെ പേരും ഉള്‍പ്പെട്ടിരുന്നു.

Top