ആഗോള റീട്ടെയില്‍ ഭീമന്മാര്‍ ഇന്ത്യയില്‍ തുറക്കുന്നത് 3000ത്തോളം സ്‌റ്റോറുകള്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ആഗോള റീട്ടെയില്‍ ഭീമന്മാര്‍ 3000ത്തോളം സ്‌റ്റോറുകള്‍ തുറക്കുന്നതായി ഫ്രാഞ്ചൈസി ഇന്ത്യ റിപ്പോര്‍ട്ടുകള്‍.

ആറ് മാസത്തിനുള്ളില്‍ അമ്പതോളം സ്‌റ്റോറുകള്‍ തുറക്കുമെന്നാണ് കണക്കുകള്‍.

കോറെസ്, മിഗാട്ടോ, എവിസു, വാള്‍സ്ട്രീറ്റ് ഇംഗ്ലീഷ്, പാസ്ത മാനിയ, ലഷ് അഡിക് ഷന്‍, മെല്‍റ്റിങ് പോട്ട്, യോഗര്‍ട്ട് ലാബ്, മോണാലിസ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇന്ത്യയിലെത്തുന്നത്.

300 മുതല്‍ 500 മില്യണ്‍ ഡോളറുകളായിരിക്കും ഈ കമ്പനികള്‍ നിക്ഷേപിക്കുക.

Top