കൊറോണയുടെ ഉത്ഭവം കണ്ടെത്താനൊരുങ്ങി ഡബ്ല്യൂഎച്ച്ഒ; ഒരു സംഘം ചൈനയിലേയ്ക്ക്

ജനീവ: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കൊലയാളി കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ടീമിനെ ചൈനയിലേക്ക് അയയ്ക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നാണോ ഉത്ഭവിച്ചതെന്ന് അന്വേഷിക്കുന്ന കാര്യത്തില്‍ സഹായിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മെഡിക്കല്‍ ഏജന്‍സി ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

‘വൈറസിന്റെ ഉറവിടം അറിയുന്നത് വളരെ പ്രധാനമാണ്,” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

എങ്ങനെയാണ് വൈറസ് ഉത്ഭവിച്ചതെന്ന് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ അറിഞ്ഞാല്‍ അതിനെതിരെ ഫലപ്രദമായി നമുക്ക് പോരാടാനാകും. അതിന് വേണ്ടി അടുത്ത ആഴ്ച ഒരു സംഘം ചൈന സന്ദര്‍ശിക്കും. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സംഘത്തിന്റെ രൂപീകരണത്തെക്കുറിച്ചോ പ്രത്യേക ദൗത്യത്തെ കുറിച്ചോ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മൃഗങ്ങളില്‍ നിന്നായിരിക്കാം ഈ വൈറസ് മനുഷ്യരിലേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരും ഗവേഷകരും കരുതുന്നത്. കഴിഞ്ഞ വര്‍ഷം ചൈനയിലെ വുഹാനിലെ മാംസചന്തയില്‍ നിന്നാണ് ആദ്യമായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

Top