ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഒമാന് 69 -ാം സ്ഥാനം

ഒമാന്‍ : ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ നില മെച്ചപ്പെടുത്തി ഒമാന്‍. ലോക ബൗദ്ധികാവകാശ സംഘടന തയാറാക്കുന്ന സൂചികയില്‍ 69ാം സ്ഥാനമാണ് ഒമാന് ഉള്ളത്. സാമ്പത്തിക പുരോഗതിക്കും സുസ്ഥിര വികസനത്തിനും നവീന ആശയങ്ങള്‍ നടപ്പിലാക്കുന്ന 126 സമ്പദ് വ്യവസ്ഥകളാണ്‌ സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബൗദ്ധിവകാശത്തിനുള്ള അപേക്ഷകളുടെ എണ്ണം, മൊബൈല്‍ ആപ്ലിക്കേഷന്‍, വിദ്യാഭ്യാസ രംഗത്തെ ചെലവഴിക്കല്‍ രീതികള്‍ തുടങ്ങി 80 ഓളം മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രാഷ്ട്രങ്ങളുടെ തെരഞ്ഞെടുപ്പ്. ബൗദ്ധിവകാശത്തിനുള്ള അപേക്ഷകളുടെ എണ്ണത്തില്‍ ആറ് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

ബൗദ്ധിവകാശങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച അവബോധം പകര്‍ന്നു നല്‍കുന്നതിന് വ്യവസായ,വാണിജ്യ മന്ത്രാലയം നിരവധി സെമിനാറുകള്‍ നടത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്റ്, നെതര്‍ലന്റ്‌സ്, സ്വീഡന്‍, ബ്രിട്ടന്‍, സിംഗപൂര്‍ എന്നീ രാഷ്ട്രങ്ങളാണ്ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം 60ാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് ഇക്കുറി 57ാം സ്ഥാനമാണ്. മലേഷ്യ,ഇന്തോനേഷ്യ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സൂചികയില്‍ മുന്നേറ്റം നടത്തി.

Top