ആഗോള ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമായ ‘പേ പാല്‍’ ഇന്ത്യയില്‍ പുതിയ സേവനങ്ങളുമായെത്തുന്നു

ന്താരാഷ്ട്ര പണമിടപാട് സേവനങ്ങള്‍ മാത്രം രാജ്യത്ത് നല്‍കി വന്നിരുന്ന ആഗോള ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമായ ‘പേ പാല്‍’ ഇന്ത്യയില്‍ പുതിയ സേവനങ്ങളുമായെത്തുന്നു.

ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലേക്ക് പേ പാല്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കും.

പേ പാല്‍ സംവിധാനം ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് അന്താരാഷ്ട്ര പണമിടപാടുകളും പേ പാല്‍ സേവനം വഴി സാധ്യമാകും.

ഇതുവഴി ആഗോള തലത്തില്‍ പേ പാലിനുള്ള 2.18 കോടി ഉപയോക്താക്കളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ രാജ്യത്തെ കച്ചവടസ്ഥാപനങ്ങള്‍ക്കും സാധിക്കും.

ഡിജിറ്റല്‍ പണമിടപാടുകളോടുള്ള സര്‍ക്കാരിന്റെ അനുകൂല നിലപാട് ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ പേപാലിന് കൂടുതല്‍ സഹായകമായിട്ടുണ്ട്.

Top