ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ കയറ്റുമതിയില്‍ ഇടിവ്

ഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ കയറ്റുമതിയില്‍ ഇടിവ്.

ബുധനാഴ്ച രാവിലെ ബാരലിന് 62.7 ഡോളറായിരുന്നു വില. എന്നാല്‍ വൈകുന്നേരത്തോടെ ഇടിഞ്ഞ് 61 ഡോളറിനാണ് വിപണി അവസാനിപ്പിച്ചത്.

അസംസ്‌കൃത എണ്ണ കയറ്റുമതിയില്‍ ഇടിവുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് അന്തരാഷ്ട്ര ഊര്‍ജ ഏജന്‍സിയിലുണ്ടാക്കിയ ആശങ്കയാണ് എണ്ണ വില ഇടിഞ്ഞതെന്നാണ് വിലയിരുത്തല്‍.

അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ ആഴ്ചകളില്‍ നേരിയ ഉയര്‍ച്ചയിലായിരുന്നു.

2015 ന് ശേഷം കഴിഞ്ഞ ആഴ്ചയായിരുന്നു എണ്ണയുടെ റെക്കോര്‍ഡ് വില. 55 ഡോളറില്‍നിന്നും 61 ഡോളറിലേക്കാണ് വില കുതിച്ചത്. ഇത് എണ്ണ മേഖലയില്‍ വലിയ ചലനം സൃഷ്ടിച്ചു.

അമേരിക്കയില്‍ ഉല്‍പാദനം വര്‍ധിച്ചതും വിലയിടിവിന് കാരണമായി. ഉത്പാദനത്തില്‍ പതിനാല്‍ ശതമാനം വര്‍ധനവാണ് അമേരിക്കയില്‍ ഉണ്ടായത്.

Top