ഇന്നും കൂടി ലോകത്താകെ മരണം 32,137; രോഗബാധിതര്‍ 6,83,420 പേര്‍

ന്യൂയോര്‍ക്ക്: ലോകത്താകെ കോവിഡ് ബാധിച്ചു മരിച്ചത് 32,000 ത്തോളം പേര്‍. ഇന്നത്തെ കണക്കുകള്‍ പ്രകാരം മൊത്തം 32,137 പേരാണു മരിച്ചത്. ആകെ രോഗബാധിതര്‍ 6,83,420. രോഗമുക്തി നേടിയവര്‍ 1,46,396. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 838 പേരാണു മരിച്ചത്. സ്‌പെയിനില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 6,528 ആയി. 78,797 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

യൂറോപ്പിലെ ആകെ മരണം 20,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലുമാണു കൂടുതല്‍ മരണങ്ങള്‍. ഇറാനില്‍ ഞായറാഴ്ച 123 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,640 ആയി. 38,309 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ജര്‍മനിയില്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചത് 389 പേരാണ്. 52,547 പേര്‍ക്കു സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കോവിഡ് സ്ഥിരീകരിച്ച യുഎസില്‍ രോഗികളുടെ എണ്ണം 123,781 ആയി. 2229 പേരാണ് മരണത്തിനു കീഴടങ്ങിയത്.

Top