ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച വി​ദൂ​ര നി​യ​ന്ത്രി​ത ഗ്ലൈ​ഡ് ബോം​ബ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷിച്ച് ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പ്രതിരോധ മേഖലക്ക് കൂടുതൽ ശക്തി പകരാൻ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച വി​ദൂ​ര നി​യ​ന്ത്രി​ത ഗ്ലൈ​ഡ് ബോം​ബ് ഇന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷിച്ചു.

ഒ​ഡീ​ഷ​യി​ലെ ചാ​ന്ദി​പൂ​രി​ലാ​യി​രുന്നു ​ഗ്ലൈ​ഡ് ബോം​ബ് വി​ക്ഷേ​പ​ണം നടത്തിയത്.

സ്മാ​ർ​ട്ട് ആ​ന്‍റി എ​യ​ർ​ഫീ​ൽ​ഡ് വെ​പ്പ​ണ്‍(​സോ) എ​ന്ന പേ​രി​ലു​ള്ള ബോം​ബ് ചാ​ന്ദി​പ്പൂ​രി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​സ്റ്റ് റേ​ഞ്ചി​ൽ വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ​നി​ന്നു വി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

70 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​പ​രി​ധി പി​ന്നി​ടാ​ൻ ക​ഴി​യു​ന്ന ഗ്ലൈ​ഡ് ബോം​ബ് പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്നു പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​സ​ർ​ച്ച് സെ​ന്‍റ​ർ ഇ​മ​റാ​ത് (ആ​ർ​സി​ഐ), ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ), ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന എ​ന്നി​വ ചേ​ർ​ന്നാ​ണ് പു​തി​യ ബോം​ബ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ഗ്ലൈ​ഡ് ബോം​ബ് നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഡി​ആ​ർ​ഡി​ഒ ശാ​സ്ത്ര​ജ്ഞ​രെ​യും വ്യോ​മ​സേ​ന​യെ​യും പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​ര​മാ​ൻ അ​ഭി​ന​ന്ദി​ച്ചു.

Top