glenn maxwell appointed captain of kings eleven panjab

ന്യൂഡല്‍ഹി:ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായക സ്ഥാനത്തേക്ക് ഇന്ത്യന്‍ താരം മുരളി വിജയ്ക്കു പകരം ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍.

ഇംഗ്ലണ്ടിനെ 2016 ട്വന്റി20 കിരീടത്തിലേക്കു നയിച്ച ഒയിന്‍ മോര്‍ഗന്‍, വിന്‍ഡീസിനെ രണ്ടു ട്വന്റി20 ലോകകപ്പുകള്‍ക്ക് അര്‍ഹനാക്കിയ ഡാരെന്‍ സമി എന്നിവരെ മറികടന്നാണു മാക്‌സ്‌വെലിനെ നായകനാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ചാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിനെ മാറ്റി മുരളി വിജയ് ക്യാപ്റ്റനായത്. എന്നാല്‍, മികച്ച പ്രകടനം നടത്താന്‍ പഞ്ചാബിനായില്ല മാത്രമല്ല രണ്ടു സീസണുകളില്‍ തുടര്‍ച്ചയായി പഞ്ചാബ് അവസാന സ്ഥാനത്തായിരുന്നു.

Top