ഗ്ലെന്‍ മാക്സ്വെല്ലിന്റെ പ്രകടനം ഹൈക്ലാസ് എന്ന് സുനില്‍ ഗവാസ്‌കര്‍

ഗ്ലെന്‍ മാക്സ്വെല്ലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയില്‍ ഒരു ടി20 പരമ്പര വിജയത്തിലേക്ക് നയിച്ച ശതകം ഒരു ഹൈ ക്ലാസ് പ്രകടനമായിരുന്നുവെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. 191 എന്ന് ശ്രമകരമായ ദൗത്യം ഓസ്ട്രേലിയ പിന്നിടുമ്പോള്‍ മാക്സ്വെല്‍ ആണ് കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ മത്സരത്തിലെ വിജയത്തില്‍ മാക്സ്വെല്‍ 56 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തിരുന്നു.

വിരാട് കോഹ്ലിയുടെ 38 പന്തില്‍ നിന്നുള്ള 72 റണ്‍സ് പ്രകടനത്തെ വെല്ലുന്ന 55 പന്തില്‍ നിന്നുള്ള 113 റണ്‍സാണ് മാക്സ്വെല്‍ പുറത്തെടുത്തത്. 9 സിക്സുകളും 7 ഫോറുമാണ് താരം തന്റെ വെടിക്കെട്ട് ഇന്നിംഗ്സില്‍ നേടിയത്. ഈ പരമ്പര വിജയം ഓസ്ട്രേലിയയുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും ഏകദിനത്തില്‍ ഏറെക്കാലമായുള്ള മോശം പ്രകടനത്തില്‍ നിന്ന് പുറത്ത് കടക്കുവാന്‍ ടീമിനെ സഹായിച്ചേക്കുമെന്നുമാണ് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

Top