ജിഎല്‍ഇ63 എസ് എഎംജി 4മാറ്റിക് പ്ലസ് കൂപ്പെ ഇന്ത്യന്‍ വിപണിയില്‍

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജി.എല്‍.ഇ. മോഡലിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഈ വാഹനത്തിന് 2.07 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെഴ്‌സിഡസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ള പന്ത്രണ്ടാമത്തെ എ.എം.ജി. മോഡലാണ് ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ.  4.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 603 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒമ്പത് സ്പീഡ് എ.എ.ജി. സ്പീഡ്ഷിഫ്റ്റ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് വെറും 3.8 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 280 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. 22 എച്ച്.പി. കരുത്തേകുന്ന 48-വോള്‍ട്ട് ഹൈബ്രിഡ് സിസ്റ്റവും ഇതിലുണ്ട്.

നാപ്പ ലെതറില്‍ പൊതിഞ്ഞിട്ടുള്ള സീറ്റുകള്‍, സ്റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, എ.എം.ജി. സ്റ്റിയറിങ് വീല്‍, ഡ്യുവല്‍ സ്‌ക്രീന്‍ സംവിധാനമുള്ള എം.ബി.യു.എക്‌സ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയര്‍ന്ന് നില്‍ക്കുന്ന ആംറെസ്റ്റ് തുടങ്ങിയവയാണ് അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്ന പ്രധാന ഘടകങ്ങള്‍.

Top