ബര്‍ഗറില്‍ ചില്ലുകഷ്ണങ്ങള്‍; ജീവനക്കാരന്‍ അറസ്റ്റില്‍

പൂനെ: ബര്‍ഗറിനകത്തെ ചില്ലുകഷ്ണങ്ങള്‍ തൊണ്ടയില്‍ കുടുങ്ങി 31 കാരന് മുറിവേറ്റു. കഴിഞ്ഞ ദിവസം പൂനെയിലെ ഫെര്‍ഗുസന്‍ കോളേജ് റോഡിലെ റെസ്റ്റോറന്റിലായിരുന്നു സംഭവം. 31കാരനായ സാജിത് അജ്മുദ്ദീന്‍ പഠാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ ബര്‍ഗര്‍ കിങ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

സാജിത്തും മൂന്ന് സുഹൃത്തുക്കളും റെസ്റ്റോറന്റിലെത്തി മൂന്ന് വെജിറ്റേറിയന്‍ ബര്‍ഗറും ഒരു ചിക്കന്‍ ബര്‍ഗറും ഓര്‍ഡര്‍ ചെയ്തു. സാജിത് ബര്‍ഗര്‍ കഴിച്ച ശേഷം തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ബര്‍ഗര്‍ പരിശോധിച്ചപ്പോഴാണ്‌ തീരെ ചെറിയ ചില്ലുകഷണങ്ങള്‍ കണ്ടെത്തിയത്‌.

Top