രാജ്യത്തെ പ്രമുഖ സലൂണ്‍ ബ്രാന്‍ഡ് ഇനി കേരളത്തിലും! കൊച്ചിയില്‍ തുടക്കം

കൊച്ചി: രാജ്യത്തെ പ്രമുഖ സലൂണ്‍ ബ്രാന്‍ഡായ ഗ്ളാമ സ്റ്റുഡിയോസ് കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി കാക്കനാടാണ് ഗ്ളാമ സ്റ്റുഡിയോസിന്റെ ബ്രാഞ്ച് തുടങ്ങിയിരിക്കുന്നത്. പ്രശസ്ത സിനിമ താരം ഭാമയാണ് സലൂണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഗ്ളാമ സ്റ്റുഡിയോസ് ഉടമസ്ഥനും കമ്പനി സിഇഒയുമായ സാദിയ നസീം പങ്കെടുത്തു.

ഇന്ത്യയില്‍ ഗ്ലാമ സ്റ്റുഡിയോസിന് 21 പ്രമുഖ നഗരങ്ങളിലായി നൂറ്റി അറുപതോളം സലൂണുകള്‍ ഉണ്ട്. ന്യൂഡല്‍ഹിയാണ് സലൂണിന്റെ കേന്ദ്രം. ക്വീന്‍ ബീസ് എന്ന ഫ്രാന്‍ഞ്ചൈസിയുമായി ചേര്‍ന്നു കൊണ്ടാണ് കൊച്ചിയില്‍ ഗ്ളാമ സ്റ്റുഡിയോസ് ആരംഭിച്ചിരിക്കുന്നത്. അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ കേരളത്തില്‍ അന്‍പതോളം സലൂണുകള്‍ തുടങ്ങുവാനാണ് പദ്ധതി. അടുത്ത രണ്ടു മാസത്തിനുള്ളില്‍ കൊച്ചിയിലെ വിവിധ ഇടങ്ങളിലായി പത്ത് സലൂണുകള്‍ കൂടി തുടങ്ങുമെന്ന് കമ്പനി ഉടമ സാദിയ നസീം പറഞ്ഞു.

Top