സോളാർ കേസിൽ സത്യം പുറത്ത് വന്നതിൽ സന്തോഷം : രമേശ്‌ ചെന്നിത്തല

Ramesh chennithala

കോഴിക്കോട് : സോളാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായായി കേരളാ കോണ്‍ഗ്രസ് ബി മുന്‍ ജനറല്‍ സെക്രട്ടറിയും ഗണേഷിന്റെ സന്തത സഹചാരിയുമായിരുന്ന സി. മനോജ് കുമാര്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു.

സോളാര്‍ കേസ് വഴിതിരിച്ചുവിട്ടതിന് പിന്നില്‍ ഗണേഷ് കുമാറാണെന്നാണ് ആരോപണം. ഒപ്പം പരാതികരിയുടെ പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ലൈഗീക ആരോപണം ഉണ്ടായിരുന്നില്ല എന്ന് കഴിഞ്ഞ ദിവസം പി സി ജോർജ് പറഞ്ഞിരുന്നു.

Top