ജിക്‌സര്‍ 250, SF250 മോഡലുകളെ സുസുക്കി തിരികെ വിളിക്കുന്നു

ന്ത്യയിലെ ക്വാര്‍ട്ടര്‍ ലിറ്റര്‍ ഓഫറുകളായ ജിക്‌സര്‍ 250, ജിക്‌സര്‍ SF250 മോഡലുകളെ തിരിച്ചുവിളിച്ച് നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍സൈക്കിള്‍. ചില ഉപഭോക്താക്കള്‍ക്ക് ബൈക്കില്‍ അമിതമായ വൈബ്രേഷനുകള്‍ അനുഭവപ്പെടുന്നു എന്ന് പരാതി ഉയര്‍ന്നതോടെയാണ് മോഡലുകള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. കമ്പനി പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, എഞ്ചിനിലെ ബാലന്‍സര്‍ ഷാഫ്റ്റിന്റെ സ്ഥാനം തെറ്റിയത് കാരണമാകാം അധിക വൈബ്രേഷന്‍ അനുഭവപ്പെടുന്നതെന്നാണ്. റിപ്പോർട്ട്.

എന്നിരുന്നാലും, ഇത് മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബൈക്ക് നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു. 2019 ഓഗസ്റ്റ് 12 നും 2021 മാര്‍ച്ച് 21 നും ഇടയില്‍ നിര്‍മ്മിച്ച മൊത്തം 199 യൂണിറ്റുകളിലാണ് ഇത്തരത്തില്‍ പ്രശ്‌നം സ്ഥിരീകരിച്ചിരിക്കുന്നത്.

ജാപ്പനീസ് ബ്രാന്‍ഡ് പ്രശ്‌നം സ്ഥിരീകരിച്ച ഉപഭോക്താക്കള്‍ക്ക് വൈകാതെ തന്നെ ഇമെയിലുകള്‍ വഴി സന്ദേശം അയക്കുമെന്നാണ് സൂചന.  പ്രശ്‌നം പരിഹരിക്കുന്നതിന് അധികം സമയം ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.

Top