ജിക്‌സര്‍ എസ്എഫ് മോട്ടോ ജിപി എഡീഷന്‍ ഇന്ത്യന്‍ വിപണിയില്‍; വില 1.11 ലക്ഷം

സുസുക്കിയുടെ ജിക്‌സര്‍ എസ്എഫ് മോട്ടോ ജിപി എഡീഷന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. സുസുക്കിയുടെ റേസിങ് ബ്ലൂ നിറത്തിലാണ് ജിക്‌സര്‍ എസ്എഫിന്റെ അവതരിപ്പിച്ചിരിക്കുന്നത്. 1.11 ലക്ഷം രൂപയാണു ബൈക്കിനു ഡല്‍ഹി ഷോറൂം വില. നീല നിറത്തിനൊപ്പം എക്സ്റ്റാര്‍ ഡികാല്‍, ഫ്‌ളൂറസന്റ് റിം ടേപ് തുടങ്ങിയ പതിപ്പിലും ജിക്‌സര്‍ എസ്എഫ് ലഭ്യമാണ്.

ഫെയറിങ്ങിനൊപ്പം എല്‍ഇഡി ഹെഡ്‌ലാംപും ബൈക്കില്‍ സുസുക്കി ലഭ്യമാക്കുന്നുണ്ട്. വിഭജിച്ച സീറ്റ്, ചാര്‍ജിങ് സോക്കറ്റ്, സ്‌മോക്ക്ഡ് വൈസര്‍, ഇന്ധന ടാങ്കിലെ പുത്തന്‍ ഗ്രാഫിക്‌സ്, ക്ലിപ്് ഓണ്‍ ഹാന്‍ഡ്ല്‍ ബാര്‍ തുടങ്ങിയവയാണു സാധാരണ ജിക്‌സര്‍ എസ്എഫില്‍ നിന്നു വ്യത്യസ്ഥമായി ജിക്‌സര്‍ എസ്എഫ് മോട്ടോ ജിപി എഡീഷനില്‍ ഉള്ളത്.

ബൈക്കിനു കരുത്തേകുന്നത് 154.9 സി സി, സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ്. 8,000 ആര്‍പിഎമ്മില്‍ 14.1 പിഎസ് കരുത്തും 6,000 ആര്‍പിഎമ്മില്‍ 14 എന്‍എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഗ്ലാസ് സ്പാര്‍ക്ക്ള്‍ ബ്ലാക്ക്, മെറ്റാലിക് സോണിക് സില്‍വര്‍ നിറങ്ങളിലാണു ബൈക്ക് വിപണിയിലുള്ളത്.

Top