ഉപേക്ഷിക്കേണ്ടത് സമൂഹ മാധ്യമങ്ങളല്ല, വെറുപ്പിനെയാണ്; പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചേക്കാന്‍ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമങ്ങളല്ല, വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്ന് മോദിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുമെന്ന മോദിയുടെ ട്വീറ്റ് പങ്കുവച്ചാണ് രാഹുലിന്റെ പരാമര്‍ശം.താന്‍ സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി അറിയിച്ചത്. ഈ ഞായറാഴ്ച അന്തിമ തീരുമാനം അറിയിക്കുമെന്നും മോദി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Top