ചക്കിലിയ സമുദായക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയ സമുദായക്കാര്‍ക്ക് തിരികെ വീടുകളിലെത്തി താമസിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.

ജാതി വിവേചനത്തിന്റെ പേരില്‍ ഗ്രാമം വിടേണ്ടിവന്ന ചക്കിലിയ സമുദായക്കാര്‍ക്ക് മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഡിജിപി, പാലക്കാട് എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

പ്രദേശത്ത് ജാതി വിവേചനത്തിന്റെ ഭാഗമായ അയിത്താചരണവും അക്രമവും നടക്കുന്നെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും മുതലമട പഞ്ചായത്തും അടക്കമുള്ള എതിര്‍കക്ഷികളോട് കോടതി വിശദീകരണം തേടി.

അംബേദ്കര്‍ കോളനിവാസികളും ചക്കിലിയ സമുദായക്കാരനുമായ ശിവരാജ്, ശെന്തില്‍കുമാര്‍ എന്നിവരുള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ ഇടപെടല്‍. ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വീടുകളില്‍ സുരക്ഷിതമായി താമസിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Top