ഗീതു മോഹൻദാസിന്റെ ‘മൂത്തോന്‍’ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ചിത്രം; നിവിന്‍

ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍.

ചിത്രം മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കുമെന്ന് നിവിന്‍ പറഞ്ഞു.

ഒരു മുഖ്യധാരാ ചിത്രം തന്നെയാണ് മൂത്തോനെന്നും സാങ്കേതികമായും കലാപരമായും പ്രമേയപരമായും മികച്ച ചിത്രമായിരിക്കും മൂത്തോനെന്ന് നിവിന്‍ വ്യക്തമാക്കി.

ലക്ഷദ്വീപുകാരനായ മുല്ലക്കോയയായി നിവിന്‍ എത്തുന്ന ചിത്രത്തില്‍ തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് മേനോനാണ് സംഗീതമൊരുക്കുന്നത്.

ഗീതു മോഹന്‍ദാസ്, രാജീവ് രവി, അനുരാഗ് കശ്യപ് തുടങ്ങിയ പ്രതിഭകളും ലൈഫ് ഓഫ് പൈ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ഗ്രാഫിക്സ് ടീമും ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നു.

Top