സ്പാനിഷ് ലാ ലിഗയില്‍ മുന്നേറ്റം തുടര്‍ന്ന് ജിറോണ

 

സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ജിറോണയുടെ മുന്നേറ്റം തുടരുന്നു. ഹോം മത്സരത്തില്‍ 5-1ന് സെവിയ്യയെ തകര്‍ത്ത് ജിറോണ പോയിന്റ് പട്ടികയുടെ തലപ്പത്ത് വീണ്ടും തിരിച്ചെത്തി.

ഒരു ഗോളിനു പിന്നിലായശേഷമായിരുന്നു ജിറോണയുടെ തിരിച്ചുവരവ് ജയം. യുക്രെയ്ന്‍ സ്‌ട്രൈക്കര്‍ ആര്‍ടെം ഡോവ്ബിക്കിന്റെ ഹാട്രിക്കിലൂടെയാണ് ജിറോണ ഏകപക്ഷീയ ജയം സ്വന്തമാക്കിയത്. 13, 15, 19 മിനിറ്റുകളിലായിരുന്നു ഡോവ്ബിക്ക് വലകുലുക്കിയത്.

ഫെറാന്‍ ടോറസിന്റെ ഹാട്രിക്കിലൂടെ (21′, 48′, 90+2′) എഫ്‌സി ബാഴ്‌സലോണ 4-2ന് റയല്‍ ബെറ്റിസിന്റെ ഭീഷണി മറികടന്നു.

ജയത്തോടെ ജിറോണ 21 മത്സരങ്ങളില്‍നിന്ന് 52 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് തിരിച്ചെത്തി. 20 മത്സരങ്ങളില്‍ 51 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാമത്. 44 പോയിന്റുമായി ബാഴ്‌സലോണ മൂന്നാമതാണ്.

 

Top