അഭയകേന്ദ്ര പീഡനം : അശ്ലീല പാട്ടുകള്‍ക്ക് ചുവട് വെക്കാന്‍ നിര്‍ബന്ധിതരായെന്ന് സിബിഐ

rapes

പാട്‌ന : മുസഫര്‍പുര്‍ അഭയകേന്ദ്രത്തിലെ പീഡനത്തിരയായ അന്തേവാസികളായ പെണ്‍കുട്ടികള്‍ അശ്ലീല പാട്ടുകളുടെ ഒപ്പം ചുവട് വെക്കാന്‍ നിര്‍ബന്ധിതരായെന്ന് സിബിഐ.

മയക്ക് മരുന്ന് കഴിപ്പിക്കുക, ബലാത്സംഗം ചെയ്യുക, അല്‍പ്പ വസ്ത്രധാരിയായി അശ്ലീല പാട്ടിനൊപ്പം നൃത്തം വെക്കാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയവയാണ് സിബിഐ സമര്‍പ്പിച്ച 73 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്.

പത്ത് വര്‍ഷത്തിലേറെയായി നടക്കുന്ന പീഡന പരമ്പരയാണ് അന്വേഷണത്തില്‍ പുറത്ത് വന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ സര്‍വേയിലാണ് അന്തേവാസികള്‍ സത്യം വെളിപ്പെടുത്തിയത്. പീഡനത്തെ ചെറുക്കാന്‍ ശ്രമിച്ചവര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നതായും തെളിഞ്ഞിട്ടുണ്ട്.

വൈദ്യ പരിശോധനയിലൂടെയാണ് 32 പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത് കണ്ടെത്തിയത്. ബ്രജേഷ് താക്കൂറാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍. ഇയാള്‍ ഉള്‍പ്പെടെ 20 പേരാണ് കേസില്‍ പ്രതികള്‍.

Top