പെണ്‍കുട്ടി ദിനം നാളെ ; പുതിയ പദ്ധതികളൊരുക്കി കമ്പനികള്‍

ക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ 11ന് രാജ്യാന്തര പെണ്‍കുട്ടി ദിവസം ആഘോഷിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്കും അവസരമൊരുക്കുകയാണ് ഇന്ത്യന്‍ കമ്പനികള്‍.

ഗ്രാമീണ മേഖലകളിലെ പെണ്‍കുട്ടികള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസവും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു സ്മാര്‍ട് പഠനോപകരണങ്ങളും നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കാനാണ് സാംസങ് ഇന്ത്യയുടെ തീരുമാനം.

നാളെ രാജ്യാന്തര പെണ്‍കുട്ടി ദിവസം ആഘോഷിക്കുമ്പോള്‍ ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ദിവസം ആഘോഷിക്കുന്നത് ജനുവരി 24നാണ്.

എന്നാല്‍ ഇന്ത്യയിലും നാളെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വിവിധ കമ്പനികള്‍.പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായുള്ള പല പദ്ധതികളും പ്രഖ്യാപിച്ചു കഴിഞ്ഞു.

പുതിയ പ്രഖ്യാപനങ്ങള്‍ നാളെയുമുണ്ടാകും.

സര്‍ക്കാരിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ്‌ സാംസങ് ടെക്‌നിക്കല്‍ സ്‌കൂള്‍സ് എന്ന പദ്ധതി നടപ്പാക്കുന്നത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ ടെക്‌നിക്കല്‍ സ്‌കൂള്‍ സ്‌കോളര്‍ഷിപ് പദ്ധതിയും കമ്പനി തുടങ്ങിയിട്ടുണ്ട്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബേട്ടി ബചാവോ പദ്ധതിയുടെ ഭാഗമായും സാര്‍ഥി അഭിയാന്‍ എന്ന പദ്ധതിയിലൂടെയും പെണ്‍കുട്ടികള്‍ക്കു പഠനസഹായങ്ങളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യും.

പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കു തുടര്‍പഠന സാധ്യതയൊരുക്കുകയാണ് വേദാന്ത ഗ്രൂപ്പ്.

നോയ്ഡ, ഗുരുഗ്രാം, തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂര്‍ എന്നീ വൈദ്യുതി എത്താത്ത ഗ്രാമീണ മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കു പഠിക്കാന്‍ 10,000 സോളര്‍ വിളക്കുകള്‍ സാംസങ് വിതരണം ചെയ്തു.

പെണ്‍കുട്ടികള്‍ക്കു സ്‌കൂളില്‍ പോകാന്‍ സൈക്കിളുകള്‍, പഠനാവശ്യത്തിനു ലാപ്‌ടോപ്, ക്ലാസുകളില്‍ സ്മാര്‍ട് പഠനോപകരണങ്ങള്‍, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടറുകള്‍ തുടങ്ങി വിവിധ പദ്ധതികളാണ് കമ്പനികള്‍ നടപ്പിലാക്കുന്നത്.

ബേട്ടി ബചാവോ പദ്ധതിയുടെ ഭാഗമായും സാര്‍ഥി അഭിയാന്‍ എന്ന പദ്ധതിയിലൂടെയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പെണ്‍കുട്ടികള്‍ക്കു പഠനസഹായങ്ങളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യും.

Top