ചെന്നൈയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

dead body

ചെന്നൈ: തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയില്‍ ചെങ്കല്‍പ്പേട്ടയിലെ പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മലയാളി യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. മലയാളിയുടേതെന്ന സംശയമുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഈ സംഘം വൈകുന്നേരത്തോടെ തമിഴ്‌നാട്ടിലെത്തിയാല്‍ മാത്രമേ മൃതദേഹം തിരിച്ചറിയാനാകൂ.

വ്യാഴാഴ്ച വൈകുന്നേരമാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. മൃതദേഹ ചെങ്കല്‍പ്പേട്ട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നാല് ദിവസം മുമ്പെങ്കിലും ശരീരം കത്തിച്ചിരിക്കാനാണ് സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി.

Top