പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: സ്ഥലം നടത്തിപ്പുകാരൻ അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സ്ഥലം നടത്തിപ്പുകാരൻ അറസ്റ്റിൽ. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ നടത്തിപ്പുകാരൻ അൻവറാണ് അറസ്റ്റിലായത്. അതേസമയം, യുവതിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും.

മാർച്ച് പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരനായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയിൽ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശയങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു.

അൻവറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്ടെന്ന് മണ്ണ് നിരപ്പാക്കിയ രീതിയിൽ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് മണ്ണ് നിരപ്പാക്കിയ ജെസിബി ഡ്രൈവറെ ചോദ്യം ചെയ്ത്പ്പോഴാണ് സംഭവത്തിൽ കൂടുതൽ സംശയം ബലപ്പെട്ടത്. അതിനെ തുടർന്ന് പ്രദേശത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.

Top