സ്‌കൂളുകള്‍ തുറക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് പെണ്‍കുട്ടികളും അധ്യാപകരും

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകള്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ പെണ്‍കുട്ടികളും അധ്യാപകരും താലിബാനോട് ആവശ്യപ്പെട്ടു. താലിബാന്‍ ഏറ്റെടുത്തതിന് ശേഷം ഏകദേശം രണ്ട് മാസമായി പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ മൂന്ന് പ്രവിശ്യ സ്‌കൂളുകള്‍ മാത്രമാണ് വീണ്ടും തുറന്നത് .

അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും താലിബാന്‍ ലംഘിച്ചുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച പറഞ്ഞിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് കീഴില്‍ താലിബാനോട് അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ശൈത്യകാലം വരികയാണ്, സൗകര്യങ്ങള്‍ പരിമിതമാണ്, എന്നാലും എല്ലാ പ്രവിശ്യയിലെയും സ്‌ക്കൂളുകള്‍ തുറക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിദ്യാര്‍ത്ഥിനികള്‍. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന് അധ്യാപകര്‍ പറഞ്ഞു.

Top