കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചു ; ബോളിവുഡ് താരത്തിനെതിരെ കേസ്

armaan-kohli

മുംബൈ: കാമുകിയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ബോളിവുഡ് താരം അര്‍മാന്‍ കോഹ്‌ലിയ്‌ക്കെതിരെ കേസ്. മുംബൈയിലെ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് അര്‍മാന്റെ കാമുകി. 2015 മുതല്‍ താരം കാമുകിയുമായി ലിവിങ് റിലേഷനിലാണ്.

323, 326, 504, 506 വകുപ്പുകള്‍ പ്രകാരമാണ് അര്‍മാനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തികവുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അര്‍മാന്‍ കോഹ്‌ലി കാമുകിയെ പിടിച്ച് തള്ളുകയും, ഇതേതുടര്‍ന്ന് സ്റ്റെയറില്‍നിന്ന് വീണ അവരുടെ മുടിക്ക് പിടിച്ച് തല തറയില്‍ ഇടിച്ചുവെന്നും ആരോപണമുണ്ട്.

Top