പൊള്ളാച്ചിയില്‍ നിന്നും രണ്ടു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

പൊള്ളാച്ചി തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും രണ്ടു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കു പോയ കോയമ്പത്തൂര്‍ സിറ്റി കോളജ് ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥി പ്രഗതിയെയാണ് (19) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ദിണ്ടിഗല്‍ സ്വദേശിയായ പ്രഗതി വീട്ടിലേക്ക് പോയെങ്കിലും വീട്ടില്‍ എത്തിയിരുന്നില്ല. പെണ്‍കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം പെണ്‍കുട്ടി ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കുവെന്ന് പോലീസ് വ്യക്തമാക്കി.

Top