കാമുകന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

ഗുവാഹത്തി: പരസ്ത്രീ ബന്ധം കാരണം ഭാര്യ ഉപേക്ഷിച്ച് പോയ വൈരാഗ്യത്തില്‍ യുവാവ് കാമുകിയെ ആക്രമിച്ചു. അസമിലെ കാമരൂപ് ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്.

നേരത്തെ വിവാഹിതയായ യുവതിയെ യുവാവ് കാണണമെന്ന് പറയുകയും ബുധനാഴ്ച വൈകുന്നേരം ധോപതാരി മാര്‍ക്കറ്റിന് സമീപം വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവാവിന്റെ നിര്‍ദേശപ്രകാരം മാര്‍ക്കറ്റിലെത്തിയ യുവതിയെ പ്രതി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു.

ഇറച്ചി വെട്ടുകാരനായ പ്രതി ആക്രമണത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതായി ചങ്‌സാരി പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഭാസ്‌കര്‍ ബര്‍മാന്‍ പറഞ്ഞു. പരിക്കേറ്റ യുവതി ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പ്രതിയെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Top