ആണ്‍സുഹൃത്തിന് മുന്നില്‍വെച്ച് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി

gang rape

പനാജി: സൗത്ത് ഗോവയിലെ സെറാനാബാട്ടിം ബീച്ചില്‍ ആണ്‍സുഹൃത്തിന് മുന്നില്‍വെച്ച് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി. മൂന്ന് പേരടങ്ങുന്ന അക്രമി സംഘം പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കുകയും നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നാണ് പരാതി. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ബലാല്‍സംഗം സംബന്ധിച്ച പരാതി ലഭിച്ചതായി ഗോവ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഗോവ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Top