വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ഈരാറ്റുപേട്ടയിൽ പതിനാറുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കോലില്‍ ലിയാ നൗഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തി പരിശോധന നടത്തി.പെണ്‍കുട്ടിയുമായി ഇന്ന് വഴക്കുണ്ടായതായി സഹോദരന്‍ മൊഴി നല്‍കി.

മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top