പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചു ; കൂട്ടുകാരിയുടെ പിതാവ് അറസ്റ്റില്‍

rape

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ പിതാവ് ഗോവിന്ദ് എന്നായാളെയാണ് ബഞ്ചാറ പൊലീസ് പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്.

ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ചില കാരണങ്ങളാൽ ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തിയിരുന്നു. ഗോവിന്ദിന്റെ മകള്‍ ഈ പെൺകുട്ടിയുടെ സഹപാഠിയാണ്. സ്കൂളില്‍ പോകാത്തതിനാല്‍ കൂട്ടുകാരിയെ കാണാന്‍ പെണ്‍കുട്ടി എന്നും ഗോവിന്ദിന്റെ വീട്ടില്‍ എത്തുമായിരുന്നു.

തുടർന്ന് വീട്ടില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച്‌ പലര്‍ക്കും ഗോവിന്ദ് കാഴ്ച വെച്ചിരുന്നു. ഗോവിന്ദിന്റെ വീട്ടില്‍വെച്ചും പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് വേശ്യാവൃത്തി ചെയ്യാന്‍ ഗോവിന്ദ് പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു . അറസ്റ്റിലായ ഗോവിന്ദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Top