ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍

suicide

ന്യൂഡല്‍ഹി: ഡല്‍ഹി തിലക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയ തന്റെ മകളെയാണ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

മകളും അയല്‍ക്കാരന്റെ മകനും തമ്മിലുള്ള വിവാഹം നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചിരുന്നുവെന്നും സ്ത്രീ പറഞ്ഞു.

തന്റെ മൂന്ന് ആണ്‍മക്കളെയും പൊലീസ് സ്റ്റേഷനിലെ മറ്റൊരുമുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

Top