പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച റിട്ടയര്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

rape

തിരുവനന്തപുരം: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച റിട്ടയര്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍. മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശന്‍ നായരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവ ദിവസം കുട്ടിയുടെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ആയിരുന്നു. വീട്ടില്‍ ഒറ്റക്കായ കുട്ടിയെ അയല്‍വാസിയായ സുന്ദരേശന്റെ ഭാര്യ അവരുടെ വീട്ടില്‍ കൊണ്ടുപോവുകയായിരുന്നു. അന്ന് രാത്രിയാണ് ഇയാള്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

എന്നാല്‍ കുട്ടി ഇക്കാര്യം പുറത്ത് പറയുന്നത് കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിംഗിനിടെയാണ് തുടര്‍ന്ന് അധികൃതര്‍ ഈ വിവരം മണ്ണന്തല പൊലീസിനെ അറിയിക്കുകയായിരുന്നു ചെയ്തത്. പിന്നീട് പൊലീസ് പ്രതിയെ അറസറ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Top