പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചു; പ്രതി പിടിയില്‍

ഇടുക്കി: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച കേസില്‍ പ്രതി പിടിയില്‍. പീരുമേട് കരടിക്കുഴി സ്വദേശി സുനില്‍ കുമാറാണ് പിടിയില്‍ ആയത്. ഇന്നലെയാണ് ഇയാള്‍ അയല്‍വാസിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി മുടി മുറിച്ചത്.

പീരുമേട് സ്വദേശിയായ 19കാരിക്ക് നേരെയാണ് ആക്രമണം. തിങ്കളാഴ്ച പകല്‍ ആയിരുന്നു സംഭവം. എസ്റ്റേറ്റ് ലയത്തിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് കയറിവന്ന സുനില്‍ എന്നയാളാണ് അക്രമം നടത്തിയത്.

തനിച്ചായിരുന്നതിനാല്‍ ഭയന്നു പോയ പെണ്‍കുട്ടി പ്രതിരോധത്തിനായി കത്രിക എടുത്തെന്നും ഈ കത്രിക പിടിച്ചു വാങ്ങിയ സുനില്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചു നിര്‍ത്തി മുടി മുറിച്ചു മാറ്റിയെന്നും ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടി ബഹളം കൂട്ടിയതോടെ ഇയാള്‍ ഓടി മറഞ്ഞു.

മുന്‍പു പല തവണ ഇതേപോലെ സമീപിച്ചതായും അപ്പോഴൊക്കെ നിരസ്സിച്ചിരുന്നെന്നും പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. സുനിലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

Top