വിവാഹവാഗ്ദാനം നല്‍കി കൗമാരക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റില്‍

തൃശൂര്‍: വെള്ളിക്കുളങ്ങര ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19) പീഡനക്കേസില്‍ അറസ്റ്റില്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാള്‍ പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായിരുന്നു പ്രതി. ഇയാളുടെ നിരവധി വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു.

 

Top